Banner Ads

പോലീസ് കഥയുമായി പാതിരാത്രി; നവ്യ നായരുടെ കന്നി പോലീസ് വേഷം, നിലഗമനം… ഗാനം പുറത്തിറങ്ങി

കൊച്ചി : നവ്യ നായരെയും സൗബിൻ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിലെ ആദ്യ പ്രൊമോ ഗാനം പുറത്തിറങ്ങി. ചിന്മയി ശ്രീപദ ആലപിച്ച ‘നിലഗമനം…’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്.

സിനിമയുടെ ജോണറിനോട് ചേർന്നു നിൽക്കുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. തുടരും, ലോക എന്നീ ഇൻഡസ്ട്രി ഹിറ്റുകൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് ‘പാതിരാത്രി’. നവ്യ നായരും സൗബിൻ ഷാഹിറും പോലീസ് ഉദ്യോഗസ്ഥരായെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.

നവ്യ നായർ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷകം. ട്രെയിലറിന് യൂട്യൂബിൽ 40 ലക്ഷത്തിലധികം കാഴ്ചകൾ ലഭിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് പാതിരാത്രി നിർമ്മിക്കുന്നത്.