പാലക്കാട് : മാങ്കുറുശ്ശിയിൽ ഒരു സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പങ്കജ നിവാസിൽ പങ്കജം (85), രാജൻ (80) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പങ്കജത്തെ വീടിനകത്തെ മുറിയിലും രാജനെ മുകൾനിലയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ 20 വർഷമായി ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്.
മരണകാരണം വ്യക്തമല്ല. മകൻ ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ അയൽവാസിയെ വിവരം അറിയിച്ചു. അയൽവാസിയും വാർഡ് മെമ്പറും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരും മരിച്ചതായി കണ്ടെത്തിയത്. തുടർന്ന് മങ്കര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതക സാധ്യതകൾ ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.