
ഇടുക്കി:ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുകാരനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കി. പണിക്കൻകുടി സ്വദേശികളായ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്.പെരുമ്പള്ളികുന്നേൽ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ, അമ്മ രഞ്ജിനി മകനായ ആദിത്യനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് വെള്ളത്തൂവൽ പോലീസിന്റെ സംശയം.സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ വെള്ളത്തൂവൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തിനും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനു ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്താൻ സാധിക്കൂ.