
പാലക്കാട്: സിപിഎം നേതാവിൻ്റെ മരണം ഞെട്ടലായി ബ്രാഞ്ച് സെക്രട്ടറിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാർ (29) ആണ് മരിച്ചത്.തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ പ്രതികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ശിവകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസി വീടിന് സമീപത്തെ പറമ്ബിലെ മരക്കൊമ്ബിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെ.എസ് വില്ലേജ് കമ്മിറ്റിയംഗവുമാണ് അഞ്ചുവർഷമായി സിപിഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയാണ് ശിവകുമാർ വടകോട് സ്വകാര്യ ഫാമിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. പ്രതവിതരണത്തിലും സഹായിച്ചിരുന്നു. അവിവാഹിതനാണ്