പാലക്കാട്:തെരുവുനായ ആക്രമണ ഭീതിയിൽ പാലക്കാട് വിളയൂർ നിവാസികൾ. വിവിധ പ്രദേശങ്ങളിലായി വിദ്യാർത്ഥി അടക്കം നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കഴിഞ്ഞദിവസം വൈകിട്ട് വിളയൂരിൽ വിളയൂർ പേരടിയൂർ, കളപ്പാറ, വിളയൂർ സെൻറർ, എന്നിവിടങ്ങളിൽ ആണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
രാത്രി മദ്രസയിലേക്ക് പോയ വിദ്യാർത്ഥിക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. വിളയൂർ സെൻററിൽ മധ്യവയസ്കനാണ് കടിയേറ്റത്. വിളയൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമാണ്. ചെറിയ ടൗണുകളിലും നാട്ടിൻപുറങ്ങളിലും എല്ലാം വലിയ രീതിയിലാണ് തെരുവ് നായകൾ സഞ്ചരിക്കുന്നത് ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യവും ശക്തമാണ്.