Banner Ads

പാലക്കാട് വാഹനാപകടം: ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്.

പാലക്കാട്: വാണിയംകുളം മനിശ്ശേരിയിൽ ബൈക്കും കെ എസ് ആർ ടി സി ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം,രണ്ടു വിദ്യാർത്ഥികൾക്ക് പരിക്ക് .നിയന്ത്രണംവിട്ട ബൈക്ക് മറ്റൊരു ബൈക്കിന് പിന്നിൽ ഇടിച്ച ശേഷം കെഎസ്ആർടിസി ബസ്സിന് മുൻഭാഗത്ത് വന്ന് ഇടിക്കുകയായിരുന്നു.

പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയിൽ മനിശീരി അലൈഡ് കോളേജ് കവാടത്തിന് സമീപത്തായാണ് ഇന്ന് വൈകിട്ട് മൂന്നുമണിയോടെ അപകടമുണ്ടായത് .ഗുരുവായൂരിൽ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിനു മുന്നിലാണ് ബൈക്ക് ചെന്നിടിച്ചത് .

മനിശ്ശേരി ഭാഗത്തുനിന്ന് വാണിയംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിന് പിന്നിൽ ഇടിച്ച ശേഷമാണ് കെഎസ്ആർടിസി ബസ്സിൽ ചെന്ന് ഇടിച്ചതെന്ന് ബസ് ഡ്രൈവർ പറഞ്ഞു.അപകടത്തിൽ ബൈക്ക് യാത്രക്കാരനായ 17 വയസുകാരനായ അൻഷിഫ് 18 കാരനായ ഫസലു എന്നിവർക്കാണ് പരിക്കേറ്റത് .പരിക്കേറ്റവരെ വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു