Banner Ads

ദേവസ്വം ഓഫീസ് തകർത്തതിൽ രോഷം; വിശ്വാസികൾക്ക് നേരെയുള്ള കടന്നാക്രമണം

പത്തനംതിട്ട : ദേവസ്വം ബോർഡ് ഓഫീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. ക്ഷേത്രങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നാക്രമണമാണ് ഈ നടപടിയെന്ന് എൽ.ഡി.എഫ്. ആരോപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിനിടെയാണ് പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് തകർത്തത്.

ഈ കേസിൽ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവർ റിമാൻഡിലാണ്. ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ ദൈനംദിന ഭരണകാര്യങ്ങളും വികസന കാര്യങ്ങളും നിയന്ത്രിക്കുന്ന ഓഫീസ് തകർത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഇത് ക്ഷേത്രങ്ങൾക്കും വിശ്വാസികൾക്കും നേരെയുള്ള കടന്നാക്രമണമാണെന്നും എൽ.ഡി.എഫ്. പ്രസ്താവനയിൽ ആരോപിച്ചു.

ശനിയാഴ്ച (ഒക്ടോബർ 18) വൈകിട്ട് 4 മണിക്ക് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്താണ് പ്രതിഷേധ യോഗം നടക്കുക. മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മാത്യു ടി. തോമസ് എം.എൽ.എ., കെ.യു. ജനീഷ് കുമാർ എം.എൽ.എ., പ്രമോദ് നാരായണൻ എം.എൽ.എ. ഉൾപ്പെടെയുള്ള പ്രമുഖർ യോഗത്തിൽ പ്രസംഗിക്കും. ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഒക്ടോബർ 18-ന് ഈ ഓഫീസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമം നടന്നത്.