ഇടുക്കി:സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശിയും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുമായ സ്വപ്‌നേഷിന്റെ പല്ലുകള്‍ ഒടിഞ്ഞു. വാഹനത്തിനും കേടുപാടുകള്‍ വരുത്തിയതായി പരാതിയില്‍ പറയുന്നു.കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ആര്‍ പി റോയല്‍റ്റി കമ്പനി എന്ന് സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണ് സ്വപ്‌നേഷ്. കഴിഞ്ഞദിവസം യാത്രക്കാരെ മൂന്നാര്‍ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചതിനു ശേഷം മറ്റൊരു ട്രിപ്പിനായി ആനച്ചാലിലെ സ്വകാര്യ റിസോര്‍ട്ടിന്റെ പാര്‍ക്കിംങ്ങില്‍ വിശ്രമിക്കുകയായിരുന്ന തന്നെ ഓണ്‍ലൈന്‍ ടാക്‌സി സഫാരി അനുവദിക്കില്ലെന്ന് ആരോപിച്ച് ഒരു കൂട്ടം പ്രാദേശിക ടാക്‌സി തൊഴിലാളികള്‍ കൂട്ടമായെത്തി മര്‍ദ്ദിച്ചുവെന്നാണ് സ്വപ്‌നേഷിന്റെ പരാതി.
പാര്‍ക്കിംങ്ങില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷിയും പറയുന്നു.സംഭവത്തില്‍ സ്വപ്‌നേഷന്റെ പല്ലുകള്‍ ഒടിഞ്ഞു. തലയ്ക്കും പരിക്കേറ്റു.വാഹനത്തിനും കേടുപാടുകള്‍ വരുത്തിയതായി പരാതിയില്‍ പറയുന്നു.സംഭവത്തില്‍ വെള്ളത്തൂവല്‍ പോലീസ് കേസെടുത്തു