Banner Ads

മട്ടന്നൂർ മടപ്പുരയിൽ പ്രസാദ സദ്യ കഴിച്ച് ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു

കണ്ണൂർ : മട്ടന്നൂർ കാര പുതിയേടത്ത് മടപ്പുര ക്ഷേത്രോത്സവത്തിലെ പ്രസാദ സദ്യ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ഒരാൾ മരിച്ചു. ചികിത്സയിലായിരുന്ന കാര സ്വദേശി വിജയൻ (70) ആണ് മരിച്ചത്. 350ലധികം പേരാണ് ഇതുവരെ ചികിത്സതേടിയത്.

ഇരുപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിക്കുകയും ഉത്സവപ്പറമ്പിലെ കുടിവെള്ള സ്രോതസ്സുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.