Banner Ads

‘ഒരു രാഷ്ട്രം, ഒരു പോലീസ് യൂണിഫോം’: രാജ്യമെങ്ങും ഒറ്റ യൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കേന്ദ്രം

രാജ്യത്തെ മുഴുവൻ പോലീസ് സേനയ്ക്കും ഏകീകൃത യൂണിഫോം (One Nation, One Police Uniform) നടപ്പാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടങ്ങി. ഇതിന്റെ ഭാഗമായി, പദ്ധതിയെക്കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും തേടി കേന്ദ്രം വിവിധ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.ആന്ധ്രാപ്രദേശ്, കേരളം, തെലങ്കാന, ഒഡിഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ 16 സംസ്ഥാനങ്ങളോടാണ് കേന്ദ്രം വിവരങ്ങൾ ആവശ്യപ്പെട്ടത്.

നവംബർ നാലിനകം ഈ വിവരങ്ങൾ ലഭ്യമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.ഗുണനിലവാരം, രൂപകൽപ്പന, വില എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ.നിലവിലെ വാർഷിക യൂണിഫോം അലവൻസ്, റാങ്ക് തിരിച്ചുള്ള തുക, ഒരു ജോഡി യൂണിഫോമിന്റെ ഏകദേശ വില.ഏകീകൃത യൂണിഫോം തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്വം ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന് (BPR&D) നൽകിയിട്ടുണ്ട്.പുതിയ യൂണിഫോമിന്റെ തുണി, നിറം, ചിഹ്നം, ഏകദേശ ചെലവ് എന്നിവ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ബിപിആർആന്റ്ഡിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.