തൃശൂർ: ഒന്നര വയസ്സുള്ള കുഞ്ഞിന്റെ മാല മോഷ്ഠിച്ച യുവാവ് അറസ്റ്റിൽ കുറുമ്ബിലാവ് കോട്ടം കോലിയാൻ വീട്ടിൽ വിപി (22) നെയാണ് കൈപ്പംമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കൈപ്പമംഗലം അറവുശാലയിലെ യൂസഡ് ബൈക്ക് ഷോറൂം നടത്തുന്ന കൈപ്പമംഗലം വടക്കേതലക്കൽ വീട്ടിൽ ഷാനിന്റെ ഒന്നര വയസുകാരൻ മകന്റെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാല മോഷ്ഠിച്ച കേസിലാണ് ജീവനക്കാരനായ യുവാവിനെ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്യത്.
19ന് രാവിലെയാണ് ഷാനിന്റെ മകന്റെ കഴുത്തിൽ കിടന്ന ഏകദേശം ഒരു പവനിലധികം തൂക്കം വരുന്ന സ്വർണമാല മോഷണം പോയത്. ഷാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ബിജുവിന്റെ നേതൃത്യത്വത്തിലുള്ള സംഘം സ്ഥലത്ത് ചെന്ന് അന്വേഷിച്ചതിൽ സ്ഥാപനത്തിലെ ജീവനക്കാരനായ വിപിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ചോദ്യംചെയ്തു.
വിപിൻ മാല എടുത്തതായി സമ്മതിക്കുകയും മോഷ്ടിച്ച സ്വർണമാല വിപിന്റെ ഹെൽമറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, വിൻസന്റ്, ഹരിഹരൻ. എ.എസ്.ഐ. അൻവറുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, ഗിരീഷ്, സൂരജ്, അനന്തു മോൻ എന്നിവരാണ് ഉണ്ടായിരുന്നത്.