കോഴിക്കോട്:സ്‌കൂൾ ഓണാഘോഷത്തിനിടെ മദ്യപിച്ച് കുഴഞ്ഞുവീണു 17-കാരൻ ആശുപത്രിയിൽ.നാദാപുരം മേഖലയിലെ ഒരു സർക്കാർ സ്കൂളിലെ 17 വയസ്സുകാരൻ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ.
ആഘോഷങ്ങൾക്കിടെ സഹപാഠികൾക്കൊപ്പം മദ്യപിച്ച ഈ വിദ്യാർത്ഥി അമിതമായി മദ്യപിച്ചതോടെ അബോധാവസ്ഥയിലായി. തുടർന്ന്, കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ കുട്ടിയെ വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടു.
ബസ് സ്റ്റോപ്പിലെ തറയിൽ അവശനിലയിൽ കണ്ട വിദ്യാർത്ഥിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻതന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.