Banner Ads

ഉദ്യോഗസ്ഥരെത്തിയില്ല: ഗതാഗത മന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് മുടങ്ങി; അതൃപ്തി പരസ്യമാക്കി മന്ത്രി

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ (എം.വി.ഡി.) പ്രധാന ഉദ്യോഗസ്ഥർ ആരും എത്താത്തതിനെ തുടർന്ന്, നിശ്ചയിച്ചിരുന്ന ഉദ്ഘാടന ചടങ്ങ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉപേക്ഷിച്ചു. 52 പുതിയ എം.വി.ഡി. വാഹനങ്ങളുടെ ഉദ്ഘാടനമാണ് മറ്റൊരു ദിവസത്തേക്ക് മാറ്റാൻ മന്ത്രി നിർദേശിച്ചത്.

ഇന്ന് വൈകുന്നേരം തിരുവനന്തപുരം കനകക്കുന്നിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്.അതൃപ്തി പരസ്യമാക്കി മന്ത്രിഉദ്ഘാടനത്തിനായി മന്ത്രി സ്ഥലത്തെത്തിയപ്പോൾ, പരിപാടി വീക്ഷിക്കാൻ എത്തിയത് കേരള കോൺഗ്രസ് (ബി) പാർട്ടി പ്രവർത്തകരും കുറച്ച് താഴെത്തലത്തിലുള്ള ഉദ്യോഗസ്ഥരും മാത്രമായിരുന്നു.

ഉദ്ഘാടനത്തിന് വേണ്ടത്ര ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതിരുന്നതിലും, വാഹനങ്ങൾ ക്രമീകരിച്ചതിലെ അപാകതയിലും മന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി.ചുമതലയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് ചടങ്ങ് ഉപേക്ഷിക്കേണ്ടി വന്നതെന്നും മന്ത്രി വ്യക്തമാക്കി.