Banner Ads

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിൽ: അങ്കമാലി അതിരൂപത ഇന്ന് പ്രതിഷേധ സംഗമം നടത്തും

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ വിവിധ ക്രൈസ്തവ സംഘടനകൾ രംഗത്ത്.ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. പ്രതിഷേധ പരിപാടിയിൽ അതിരൂപതയിലെ വൈദികരും കന്യാസ്ത്രീകളും വിവിധ അൽമായ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

വൈകിട്ട് അഞ്ചു മണിക്ക് അങ്കമാലി കിഴക്കേ പള്ളിയിൽ നിന്ന് തുടങ്ങുന്ന പ്രതിഷേധ പരിപാടിയിൽ പതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് അതിരൂപത നേതൃത്വം അറിയിച്ചു.മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവുംനടത്തും വൈകുന്നേരം 5.30 ന് വഞ്ചിക്കവലയിൽ നിന്നും ആരംഭിക്കുന്ന ബഹുജന പ്രതിഷേധ റാലി രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ അബ്രഹം പുറയാറ്റ് ഉദ്ഘാടനം ചെയ്യും.

റാലിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും. രൂപതയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധ സമ്മേളനം രൂപതാ മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്യും.