Banner Ads

ഇനി കൊച്ചിയിലും; വിദേശരാജ്യങ്ങളുടെ മാതൃകയിലുള്ള ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ്സുകൾ

കൊച്ചി:ടൂറിസം സാധ്യതകള്‍ കൂടുതലുള്ള കൊച്ചിയില്‍ രണ്ട് ഡബിള്‍ ഡെക്കര്‍ ബസ്സുകളാണ് എത്താൻ പോകുന്നത്. കെ.എസ്.ആര്‍.ടി.സി ഇതിന്റെ നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ തിരുവനന്തപുരത്ത് മാത്രമേ മുകള്‍ഭാഗം തുറന്ന നിലയിലുള്ള ഡബിള്‍ഡെക്കര്‍ ബസുകള്‍ സർവീസ് നടത്തുന്നുള്ളൂ.

ഇത് വന്‍ വിജയമായതിനെത്തുടർന്നാണ് കൊച്ചിയിലും എത്തിക്കുന്നത്. ഒരുമാസത്തിനകം ബസുകള്‍ എത്തുമെന്നാണ് സൂചന. മറ്റുജോലികളെല്ലാം പൂര്‍ത്തിയാക്കി സര്‍വീസ് തുടങ്ങാന്‍ രണ്ട് മാസമെങ്കിലും വേണ്ടിവരും.കെ.എസ്.ആര്‍.ടി.സിക്ക് ബസുകളുടെ വിവിധ ശ്രേണികളുണ്ടെങ്കിലും സൂപ്പര്‍സ്റ്റാര്‍ ഡബിള്‍ ഡക്കറുകള്‍ പണ്ടേ ഹിറ്റായിരുന്നു. 1969-1975 കാലത്താണ് എറണാകുളം ജില്ലയില്‍ ഡബിള്‍ ഡെക്കര്‍ സര്‍വീസ് ആരംഭിക്കുന്നത്.

വെല്ലിംഗ്ടണ്‍ ഐലന്‍ഡ് മുതല്‍ പാലാരിവട്ടം വരെയായിരുന്നു സര്‍വീസ്. അന്നും ഹിറ്റായിരുന്നു സംഭവം. സ്പെയര്‍ പാര്‍ട്സുകള്‍ കിട്ടാതായതോടെ സര്‍വീസ് അവസാനിപ്പിച്ചു. 2010 മുതലാണ് അശോക് ലെയ്ലാന്‍ഡുമായി സഹകരിച്ച്‌ സര്‍വീസ് പുനരാരംഭിച്ചത്.നിലവില്‍ സംസ്ഥാനത്ത് പഴയ മോഡലില്‍ ആകെ മൂന്ന് ഡബിള്‍ ഡക്കറുകളേ കെ.എസ്.ആര്‍.ടി.സിക്കുള്ളൂ. അങ്കമാലി ഡിപ്പോയുടെ അഹങ്കാരമാണ് അതിലൊന്ന്.

മറ്റ് രണ്ടെണ്ണം തിരുവനന്തപുരത്തും. അങ്കമാലിയില്‍ നിന്ന് വൈറ്റിലയ്ക്കും അവിടെ നിന്ന് തോപ്പുംപടിക്കുമായിരുന്നു സര്‍വീസ്. ഉയരപ്രശ്നം കാരണം നഗരത്തില്‍ കയറില്ല. ലോക്ക്ഡൗണിന് ശേഷം ബസിന്റെ സര്‍വീസ് പുനരാരംഭിക്കാന്‍ വൈകിയതില്‍ ജനകീയ പ്രതിഷേധം വരെയുണ്ടായിരുന്നു.വൈകിട്ട് എം.ജി റോഡില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്കാണ് സര്‍വീസ് പരിഗണിക്കുന്നത്.

മുകള്‍ ഭാഗം തുറന്നിരിക്കുന്നതിനാല്‍ സാധാരണ ഡബിള്‍ഡക്കറിന്റെ ഉയരമുണ്ടാകില്ല.റോഡിലെ തടസങ്ങളും മറ്റു ബുദ്ധിമുട്ടുകളും മനസ്സിലാക്കാന്‍ ചില രാത്രികളില്‍ നഗരത്തില്‍ ഇതിന്റെ പരീക്ഷണ ഓട്ടം കെ.എസ്.ആര്‍.ടി.സി നടത്തുന്നുണ്ട്.

1. ഇരുനിലകളിലുമായി 65 സീറ്റുകളുള്ള ബസുകളാകും എത്തിക്കുക.

2. കൊച്ചിയിലെ നിരക്ക് പിന്നീട് തീരുമാനിക്കും

തിരുവനന്തപുരത്തെ ഓപ്പണ്‍ ഡബിള്‍ഡക്കര്‍

1. 65 സീറ്റുകള്‍

2. താഴത്തെ നിലയില്‍ നൂറ് രൂപയും അപ്പര്‍ ഡക്കില്‍ 200 രൂപയും നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *