Banner Ads

ഇനി സഖാവ് പി. സരിൻ

നിയമസഭ ഉപതിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്ന രാഹുൽ മാങ്കൂട്ടത്തിനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയുംരൂക്ഷമായ വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിച്ച വ്യക്തിയാണ് Dr പി സരിൻ.അതിന് ശേഷം സരിൻ പാർട്ടി മാറ്റവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ സരിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയിരിക്കുകയാണ്. കോൺഗ്രസിലെ ജനാധിപത്യമില്ലായ്‌മയും ഏകാധിപത്യവും വി ഡി സതീശൻ സംഘപരിവാർ ബന്ധവും തുറന്നുപറഞ്ഞതിന് ശേഷമാണ് നടപടി എടുത്തത്.

ബുധനാഴ്‌ച നേതൃത്വത്തിനെതിരെ അതിരൂക്ഷമായി പ്രതികരിച്ച ശേഷവും തൽക്കാലം നടപടി എടുക്കണ്ട എന്നായിരുന്നു കോൺഗ്രസിലെ ധാരണ.എന്നാൽ, വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ വി ഡി സതീശ നും ഷാഫി പറമ്പിലുമുൾപ്പെടെയുള്ളവരുടെ ബിജെപി ബന്ധം വെളിപ്പെടുത്തിയതോടെയാണ് പുറത്താക്കൽ.പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബി ജെ പിയും തമ്മിലുള്ള ഞെട്ടിക്കുന്ന ബന്ധമാണ് കെ പി സി സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ പി സരിൻ വെളിപ്പെടുത്തുന്നത്. സരിൻ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചത് ബിജെപിക്കുവേണ്ടി കോൺഗ്രസിനെ സതീശൻ മാറ്റിയെടുക്കുകയാണെന്നാണ്.

ബിജെപി അപകടകാരിയല്ലെന്നും, സിപിഐഎമ്മാണ് മുഖ്യശത്രുവെന്ന പൊതുബോധം കോൺഗ്രസുകാരിൽ സ്ഥാപിക്കുകയാണ്. സിപിഐ എം- ബിജെപി ധാരണയെന്ന് മനപൂർവം പ്രചരിപ്പിക്കുന്നത് കോൺഗ്രസിന്റെ ഒത്തുകളി മൂടിവയ്ക്കാനാണ്.രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായിരുന്നപ്പോൾ ഏകീകൃത സിവിൽകോഡ് അടക്കമുള്ള വിഷയത്തിൽ സിപിഐ എമ്മുമായി സഹകരിച്ച് സമരം നടത്തിയിരുന്നു. എന്നാൽ, വളഞ്ഞവഴിയിലൂടെ പ്രതിപക്ഷ നേതാവായ വി ഡി സതീശൻ ഇനി സിപിഐ എമ്മുമായി സഹകരിച്ചുള്ള ഒരു സമരത്തിനുമില്ലെന്ന് പ്രഖ്യാപിച്ചു.

ഇത് ബിജെപിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. മൂന്നര വർഷത്തോളമായി ബിജെപിക്കെതിരെയോ കേന്ദ്ര സർക്കാരിനെതിരെയോ കോൺഗ്രസ് എന്തെങ്കിലും സമരമോ, പ്രസ്ത‌ാവനയോ നടത്താഞ്ഞത്. വടകരയിൽ ഷാഫി പറമ്പിലിനെ സ്ഥാനാർഥിയാക്കുന്നതിലും ബിജെപിയുടെ താൽപ്പര്യമാണ് കോൺഗ്രസ് പ്രയോഗിച്ചത്.പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു അതിനുപിന്നിൽ. കൂടാതെ തൃശൂരിൽ കെ മുരളീധരനെ കൊണ്ടുവന്നത് ബിജെപിയെ സഹായിക്കാനായിരുന്നു.” രാഹുൽ മാങ്കുട്ടത്തിൽ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി സംസാരിച്ചിട്ടുണ്ടെന്നും വളർന്നുവരുന്ന കുട്ടിസതീശനാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും സരിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇനി ഇടതു – പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സിപിഐഎം ഒരിക്കലും ബിജെപിയെ സഹായിക്കുന്ന ഒരു നിലപാടും എടുത്തിട്ടില്ലയെന്നുമാണ് സരിൻ അഭിപ്രായപ്പെടുന്നത്.കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചപ്പോൾ കാരണങ്ങൾ പഠിക്കുകയും തിരുത്തേണ്ടവ എന്തൊക്കെയെന്ന് കണ്ടെത്തുകയും അത് താഴെത്തട്ടിൽവരെ സിപിഐഎം റിപ്പോർട്ട് ചെയ്‌തെന്നും എന്നാൽ, കോൺഗ്രസിൽ അങ്ങിനെയൊരു കീഴ്വഴക്കം ഇല്ലെന്നും സരിൻ പറഞ്ഞു.

ഇത് കൂടാതെ കേരളത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന് എൽഡിഎഫ് പറഞ്ഞതിന് ഊന്നൽ നൽകുകയാണ് കോൺഗ്രസ് നേതാവായിരുന്ന ഡോ.പി സരിൻ ചെയ്‌തതെന്ന് സി പിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.ബിജെപിക്ക് കുറച്ചെങ്കിലും വിജയസാധ്യതയുള്ള പാലക്കാട് മണ്ഡലത്തിലെ കെ.കെ ശൈലജയുടെ സ്വാധീനത്തെ പ്രതിരോധിക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് പാലക്കാട് എം.എൽ.എയുടെ നിയമനം.

പ്രതിപക്ഷനേതാവിന്റെ സ്വന്തം താൽപര്യാർഥം നടത്തിയ അട്ടിമറി തുറന്നുകാട്ടുകയും പാര്ട്ടി താല്പ്പര്യങ്ങളോടുള്ള ഞെട്ടിക്കുന്ന വഞ്ചന വെളിപ്പെടുത്തുകയും ചെയ്തു.കോൺഗ്രസ് സൈബർ സംവിധാനത്തെ നിയന്ത്രിച്ചുവന്ന സരിൻ എൽഡിഎഫിന്റെ രാഷ്ട്രീയനിലപാടിനോട് യോജിപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്‌തത്‌.ഉപതെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാർഥികളെ പാർടി ചർച്ചചെയ്ത് തീരുമാനിക്കുമെന്നും കോൺഗ്രസിൽ ഉള്ളതുപോലെ രണ്ടോ മൂന്നോ പേർ ചേർന്ന് സ്ഥാനാർഥിയെ നിർണയിക്കുന്ന രീതിയല്ല സിപിഐ എമ്മിൽ ഉള്ളതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *