
കൊച്ചി : തൃക്കാക്കരയിൽ ജനവിധി തേടുന്ന അഖിൽ മാരാർക്കെതിരെ ആഞ്ഞടിച്ച് മോഡലും നടനുമായ ഷിയാസ് കരീം. മാരാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആറ് കോടി രൂപയോളം കൈപ്പറ്റിയാണെന്നും ഇത് നൂറു ശതമാനം ഉറപ്പുള്ള കാര്യമാണെന്നും ഷിയാസ് ആരോപിച്ചു.
എനിക്ക് നുണ പറയേണ്ട കാര്യമില്ല. പൈസ കിട്ടിയ കാര്യം കാലം തെളിയിക്കുമെന്ന് ഷിയാസ് ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞു. അഖിൽ മാരാരെ തൃക്കാക്കരയിലെ ആർക്കും അറിയില്ലെന്നും ബിഗ് ബോസ് എല്ലാവരും കണ്ടിട്ടുണ്ടെന്നത് അയാളുടെ തോന്നൽ മാത്രമാണെന്നും ഷിയാസ് പരിഹസിച്ചു.
താൻ പങ്കെടുത്ത ഒന്നാം സീസണിൽ മാരാർ ഉണ്ടായിരുന്നെങ്കിൽ കണ്ടം വഴി ഓടുമായിരുന്നു എന്നും ഷിയാസ് കൂട്ടിച്ചേർത്തു. അഖിൽ മാരാർക്ക് റീച്ച് കിട്ടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സത്യങ്ങൾ പറയാതിരിക്കാൻ കഴിയില്ലെന്നും ഷിയാസ് വ്യക്തമാക്കി.