പോസ്റ്റല്‍ കൈമാറാൻ 500 രൂപ തനിക്ക് നല്‍കണമെന്നായിരുന്നു മലിഹാബാദിലെ പോസ്റ്റ്മാന്റെ ആവശ്യം.500 രൂപ കൈക്കൂലി നല്‍കിയില്ല എന്ന കാരണത്തില്‍ ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോയില്‍ പാസ്പോർട്ടിലെ പേജുകള്‍ കീറി പോസ്റ്റ്മാൻ.യുവാവ് ഇതിന് തയാറാകാതെ വന്നതോടെ പേജുകള്‍ കീറിയാണ് പോസ്റ്റ്മാൻ പാസ്പോർട്ട് കൈമാറിയത്. സംഭവത്തിന് പിന്നാലെ പോസ്റ്റ്മാനോട് ഇക്കാര്യം ചോദിക്കുന്നതിന്റെ വിഡിയോ പകർത്തിയിരുന്നു.
ബാർകോഡ് ഉള്‍പ്പെടുന്ന ബാക്ക് പേജാണ് ഇയാള്‍ കീറി നശിപ്പിച്ചത്. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേർ ഈ പോസ്റ്റ്മാനെതിരെ പരാതിയുമായി വന്നു.ഓരോ പോസ്റ്റ് കൈമാറുന്നതിനും 100 രൂപയെങ്കിലും ഇയാള്‍ കൈക്കൂലിയായി വാങ്ങാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവം വൈറലായതോടെ പോസ്റ്റല്‍ വകുപ്പ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പോസ്റ്റ്മാനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നാണ് പോസ്റ്റല്‍ വകുപ്പ് പറഞ്ഞത്.