Banner Ads

നിമെസുലൈഡ് ഇനി കരുതലോടെ; ഉയർന്ന ഡോസിന് കേന്ദ്രത്തിന്റെ പൂട്ട്, ചുമ മരുന്നുകൾക്കും കർശന നിയന്ത്രണം

ന്യൂഡൽഹി : വേദനസംഹാരിയായ നിമെസുലൈഡ് മരുന്നിന്റെ ഉയർന്ന ഡോസ് ഉപയോഗത്തിന് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് 100 mg ക്ക് മുകളിലുള്ള ഈ മരുന്നിന്റെ ഉൽപ്പാദനവും വിതരണവും നിരോധിച്ചത്. വേദനയ്ക്കും നീർക്കെട്ടിനുമായി സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണിത്.

എന്നാൽ 100 mg ക്ക് മുകളിലുള്ള ഡോസ് പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ഇത് ഒഴിവാക്കാനും പകരം സുരക്ഷിതമായ ബദൽ മരുന്നുകളെ ആശ്രയിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. ലഹരിയായി ഉപയോഗിക്കുന്നത് തടയാൻ ചുമ മരുന്നുകളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകൾ വഴി ചുമ മരുന്നുകൾ വിൽക്കുന്നത് പൂർണ്ണമായും നിരോധിച്ചു.