Banner Ads

ഡിജിറ്റൽ ഇന്ത്യയുടെ പുതിയ മാതൃക: ശ്രദ്ധ പദ്ധതിയുമായി പട്ടാമ്പി, ലക്ഷ്യം വിജ്ഞാന മുന്നേറ്റം

പാലക്കാട്: രാജ്യത്തെ ആദ്യ വൈജ്ഞാനിക നിയോജകമണ്ഡലമാവാനൊരുങ്ങി പട്ടാമ്പി. ഇതിനായി നൂതന ഡിജിറ്റൽ സംരംഭമായ ശ്രദ്ധ പദ്ധതിക്കും രൂപം നൽകി. ജനകീയ സർവകലാശാലകൾ, മാനസമിത്ര, യങ്ങ് ടാലൻറ് സെർച്ച് തുടങ്ങിയ മാനസികാരോഗ്യ നൈപുണ്യ വികസന പരിപാടികളാണ് ശ്രദ്ധയിലൂടെ ആസൂത്രണം ചെയ്യുന്നത്.

വിദ്യാഭ്യാസം, മാനസികാരോഗ്യം, സാമൂഹിക വികസനം, നൈപുണ്യ വികസനം, തൊഴിൽ തുടങ്ങിയ മൂല്യങ്ങൾക്ക് മുൻഗണന നൽകുന്നതാണ് ശ്രദ്ധ പദ്ധതി. ഈ സംരംഭം, പഠനം, ഭരണം, ജനപങ്കാളിത്തത്തോടെയുള്ള വികസനം എന്നിവയിൽ ലക്ഷ്യമിടുന്നു. മണ്ഡലത്തിലെ 53 ലൈബ്രറികളെ തൊഴിലധിഷ്ഠിത നൈപുണ്യ വികസനം നൽകുന്ന ജനകീയ സർവകലാശാലകളാകുക.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും മാനസിക പിന്തുണ നൽകുന്ന മാനസമിത്ര പദ്ധതി. ഹൈസ്കൂൾ തലം മുതൽ വിദ്യാർത്ഥികൾക്ക് സൗജന്യ എൻട്രൻസ് കോച്ചിംഗ്. അസാധാരണ കഴിവുകളുള്ള യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ‘Young Talent Search’ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി നേരിട്ട് ബന്ധമുള്ള ശ്രദ്ധ, നല്ല ആരോഗ്യവും ക്ഷേമവും ഗുണമേന്മയുള്ള വിദ്യാഭ്യാസം മാന്യമായ തൊഴിലും സാമ്പത്തിക വളർച്ചയും അസമത്വം കുറയ്ക്കൽ എന്നിവയെ പിന്തുണയ്ക്കുന്നുണ്ട്. പ്രാദേശിക തലത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്നതിന്റെ മികച്ച മാതൃകയാണ് ശ്രദ്ധ ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയിലെ മറ്റ് മണ്ഡലങ്ങൾക്കും പ്രചോദനമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ടുവെക്കുന്നത്.