മുംബൈ: രാജ്യമാതാ പദവിനല്കി ഗവര്‍ണര്‍, മഹാരാഷ്ട്രയില്‍ സ്വദേശി പശുക്കള്‍ക്ക് സി.പി. രാധാകൃഷ്ണന് ഒപ്പിട്ട പ്രമേയത്തിലൂടെയാണ് പ്രഖ്യാപനം.പശുക്കള്‍ പുരാതനകാലം മുതല്‍ മനുഷ്യജീവിതത്തിന്റെ ഒരു ഭാഗമാണെന്നും പശുവിനെ കാമധേനു എന്ന് പണ്ടുകാലംമുതല്‍ ഭാരതം വിശേഷിപ്പിച്ചിരുന്നതായും പ്രമേയത്തിലുണ്ട്.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.മനുഷ്യനുള്ള പോഷകാഹാരത്തില്‍ നാടന്‍ പശുവിന്‍പാലിന്റെ പ്രാധാന്യം,പഞ്ചഗവ്യ ചികിത്സ, ആയുര്‍വേദ, ജൈവകൃഷിയില്‍ പശു ചാണകത്തിന്റെ ഉപയോഗം എന്നിവയാണ് തീരുമാനത്തിനു പിന്നിലെ മറ്റ് ഘടകങ്ങളെന്ന് സംസ്ഥാന കൃഷി- ക്ഷീരവികസന- മൃഗസംരക്ഷണ- മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
അതേസമയം സ്വദേശി പശുക്കളെ വളര്‍ത്തുന്നതിന് പ്രതിദിനം 50 രൂപ സബ്സിഡി നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ പ്രസ്താവനയില്‍ പറഞ്ഞു.രാജ്യത്തുടനീളം വ്യത്യസ്ത ഇനങ്ങളുണ്ടെങ്കിലും നാടന്‍പശുക്കളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.സബ്സിഡി പദ്ധതി ഓണ്‍ലൈനായാണ് നടപ്പാക്കുക എന്നും മുഖ്യമന്ത്രി അറിയിച്ചു.