പാലക്കാട് : പട്ടിത്തറ പമ്പ് ഹൗസിന് സമീപം അക്ബർ കൂടല്ലൂരിന്റെ ഉടമസ്ഥതയിലുള്ള സി എം ചിക്കൻ സ്റ്റാളിലെ 300 ഓളം കോഴികളെ ചത്ത നിലയിൽ കണ്ടെത്തി. കോഴികളെല്ലാം കടിച്ചുകൊന്ന നിലയിലായിരുന്നെന്ന് കടയുടമ പറഞ്ഞു.വിവരമറിഞ്ഞ് തൃത്താല പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. അജ്ഞാത ജീവിയുടെ ആക്രമണമാകാം കൂട്ടത്തോടെയുള്ള കോഴികളുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.