Banner Ads

മാഹി കനാലിൽ ദുരൂഹത: അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം, തലയിൽ തോർത്ത് കെട്ടിയ നിലയിൽ

കോഴിക്കോട്: മാഹി കനാലിൽ അഴുകിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തലയിൽ വെള്ള തോർത്ത് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തോടന്നൂര്‍ കവുന്തന്‍ നടപാലത്തിനടുത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്.

നൈറ്റി ധരിച്ച നിലയില്‍ കമിഴ്ന്നു കിടക്കുന്ന മൃതദേഹത്തിന്റെ മുഖം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.ഇടത് കൈയില്‍ കറുപ്പും കാവിയും ചരടും കെട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.