Banner Ads

അടിപ്പെരണ്ടയിൽ ദുരൂഹത: കാണാതായ ഉമ്മർ ഫാറൂഖിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

നെന്മാറ:അടിപ്പെരണ്ടയിൽ നിന്നും കാണാതായ ഉമ്മർ ഫാറൂഖിന്റെ (45) മൃതദേഹം വീഴ്ലി പുഴ പാലത്തിന് അടിയിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഇദ്ദേഹത്തെ കാണാതായിരുന്നു.

മൃതദേഹം മംഗലം ഡാമിന് സമീപമുള്ള വീഴിലി പുഴ പാലത്തിനടിയിൽ നിന്നും കണ്ടെത്തി.അടിപ്പെരണ്ട പുഴയിൽ വെള്ളം ഉയരുമ്പോൾ ഉമ്മർ തേങ്ങ പിടിക്കാൻ പോകാറുള്ളതായി ബന്ധുക്കൾ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകീട്ട് പുഴയോരത്ത് പരിശോധന നടത്തിയിരുന്നു.

ഞായറാഴ്ച കൊല്ലങ്കോട് അഗ്നിരക്ഷാസേനയും നെന്മാറ പോലീസും പ്രദേശവാസികളും ചേർന്ന് പുഴയുടെ വശങ്ങളിൽ തിരച്ചിൽ നടത്തി.പള്ളത്താമടയിലെ തോട്ടത്തിനോട് ചേർന്ന് ചെരുപ്പുകൾ കണ്ടെത്തി. നെല്ലിയാമ്പതി മലനിരകളിൽനിന്ന് വെള്ളം കൂടുതൽ വരുന്നതിനാൽ പുഴകളിൽ ശക്തമായ കുത്തൊഴുക്കുണ്ട്‌.

ഇത്രയും ദിവസം നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പുഴയുടെ പല ഭാഗങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു ഒടുവിൽ ഇന്ന് രാവിലെയാണ് വെളിപാലത്തിന്റെ അടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.