Banner Ads

കഴുത്തറുത്ത് കൊലപാതകം, ബെംഗളൂരുവിൽ വീണ്ടും പ്രണയപ്പകയുടെ ദുരന്തം; വിദ്യാർഥിനിയെ കൊലപ്പെടുത്തിയ പ്രതി ഒളിവിൽ

ബെംഗളൂരു : പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. യാമിനി പ്രിയ ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരു മന്ത്രി മാളിന് പിന്നിലായി റെയിൽവേ ട്രാക്കിന് സമീപത്തെ റോഡിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതിയായ വിഗ്നേഷ് ഓടി രക്ഷപ്പെട്ടു. കത്തി പലതവണ കഴുത്തിൽ കുത്തിയിറക്കിയാണ് കൊലപാതകം നടത്തിയത്.

വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് പരീക്ഷക്കായാണ് പ്രിയ വീട്ടിൽ നിന്ന് പോയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ വിഗ്നേഷ് ബൈക്കിൽ പ്രിയയെ പിന്തുടരുകയായിരുന്നുവെന്നാണ് വിവരം. തൻ്റെ പ്രണയം നിരസിച്ചതിലുള്ള പക കാരണം വിഗ്നേഷ് കൈയ്യിൽ കരുതിയ കത്തികൊണ്ട് പ്രിയയെ ആക്രമിക്കുകയായിരുന്നു.