Banner Ads

രണ്ടാമൂഴം നോവൽ സിനിമയാക്കണമെന്ന എം ടി വാസുദേവൻ നായരുടെ; സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുങ്ങി കുടുംബം.

ഈ സംവിധായകനുമായി നേരത്തെ തന്നെ സിനിമയ്ക്കായുള്ള പ്രാരംഭ ചർച്ച തുടങ്ങിയിരുന്നു എന്നും മനോരമ റിപ്പോർട്ടിൽ പറയുന്നു. രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും വർഷങ്ങൾക്കു മുൻപേ എംടി പൂർത്തിയാക്കിയിരുന്നു.വിവിധ ഭാഷകളിൽ പാൻ ഇന്ത്യൻ സിനിമയായി ഒരുക്കാൻ കഴിയുന്ന സംവിധായകനാകും സിനിമ ചെയ്യുകയെന്നും എംടിയുടെ ആഗ്രഹം പോലെ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുക്കുകയെന്നും മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

എന്നാൽ വലിയ ക്യാൻവാസിൽ ചെയ്യേണ്ട സിനിമയായതിനാൽ കൂടുതൽ സമയം ആവശ്യമാണെന്ന് പറഞ്ഞ മണിരത്നം പിന്നീട് പിൻമാറി. മണിരത്ന‌മാണ് ഇപ്പൊഴത്തെ സംവിധായകനെ എം.ടിക്ക് ശുപാർശ ചെയ്തത്.അഞ്ചുമാസം മുമ്ബ് ഈ സംവിധായകൻ എം.ടിയുമായി ചർച്ച നടത്താൻ കോഴിക്കോട് വരാനിരുന്നപ്പോഴാണ് എംടിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ടാമൂഴത്തിനായി ശ്രീകുമാർ മേനോനുമായി കരാറിൽ ഏർപ്പെട്ടിരുന്നെങ്കിലും നിർമ്മാണം നീണ്ടുപോയത് നിയമ നടപടികളിലേക്ക് നീങ്ങുകയും ശ്രീകുമാർ മേനാൻ കരാറിൽ നിന്നും പിൻവാങ്ങുകയും ചെയ്യുന്നു. പിന്നീടാണ് മകൾ അശ്വതി നായരെ എംടി തിരക്കഥ ഏൽപ്പിച്ച് സിനിമ എത്രയും വേഗം പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചത്. ഇപ്പോഴുള്ള സംവിധായകൻറെ നിർമ്മാണ കമ്ബനിയും എംടിയുടെ കുടുംബം ഉൾപ്പെടുന്ന കമ്‌ബനിയും ചേർന്നായിരിക്കും രണ്ടാമൂഴം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *