Banner Ads

MT Vasudevan Nair: എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കോഴിക്കോട്: മലയാള സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയസ്തംഭനം സംഭവിച്ചതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.നിലവിൽ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് എം ടി. ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായി ഡോക്‌ടർമാർ അറിയിച്ചു.

ഈ മാസം 17 -നാണ് എം ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ 9 കഥകൾ ചേർന്ന ആന്തോളജി ചിത്രം അടുത്തിടെയാണ് ഒടിടിയിലൂടെ റിലീസ് ചെയ്തത്. മോഹൻലാൽ മമ്മൂട്ടി അടക്കമുള്ള മലയാള സിനിമയിലെ വമ്പൻ താരനിര ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.1993 ജൂലൈ 15 ന് കൂടല്ലൂരിൽ ടി നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനായാണ് എംടിയുടെ ജനനം. 91 വയസാണ്.എം എൻ കാരശ്ശേരി ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *