ആലപ്പുഴ:നെഹ്‌റു ട്രോഫി വള്ളംകളിയുടെ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരത്തിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനെതിരെ പരാതിയുമായി മറ്റു ക്ലബ്ബുകൾ. ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയത്തോടെ ഒന്നാമതെത്തിയ പുന്നമട ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടനിൽ ഇതര സംസ്ഥാനത്തുനിന്നുള്ള തുഴക്കാര്‍ കൂടുതലുണ്ടെന്നാണ് പരാതി.
ഇതുസംബന്ധിച്ച യുബിസി കൈനകരിയും പള്ളാത്തുരുത്തി പിബിസിയും സംഘാടകര്‍ക്ക് പരാതി നൽകി. നടുഭാഗം ചുണ്ടനിൽ തുഴഞ്ഞവരിൽ 45 പേരും ഇതര സംസ്ഥാനക്കാരാണെന്നാണ് പരാതി. പരമാവധി ഒരു വള്ളത്തിൽ 25 ശതമാനം വരെ ഇതര സംസ്ഥാനക്കാരാകാമെന്നാണ് നിബന്ധന. പരാതിയുടെ അടിസ്ഥാനത്തിൽ ഫൈനലിന് മുമ്പ് തിരിച്ചറിയിൽ രേഖ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.