Banner Ads

“ട്രംപിന്റെ സമ്മർദ്ദത്തിന് മോദി വഴങ്ങി”: റഷ്യൻ എണ്ണ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി.

ദില്ലി : ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് സമ്മതിച്ചെന്ന യുഎസ് മുൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ അവകാശവാദത്തിന് പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്.രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണങ്ങൾ,ട്രംപിനെ ഭയം പ്രധാനമന്ത്രി മോദി ട്രംപിനെ ഭയക്കുന്നു.

ഇന്ത്യയുടെ സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ട്രംപിനെ അനുവദിച്ചിരിക്കുന്നു.റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിച്ചത് ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ്. ട്രംപിൻ്റെ അവകാശവാദങ്ങളെ തിരുത്താനോ ചോദ്യം ചെയ്യാനോ മോദി തയ്യാറാകുന്നില്ല. ഈ വിഷയത്തിൽ ഇന്ത്യ ശക്തമായ ഭാഷയിൽ പ്രതികരിക്കണം.ഉടൻ നടക്കാനിരിക്കുന്ന ഷാം എൽ-ഷെയ്ഖ് ഉച്ചകോടിയിൽ നിന്നും ഇന്ത്യൻ ധനകാര്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ നിന്നും ഇന്ത്യ പിൻമാറണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

റഷ്യൻ എണ്ണ ഇടപാടുകളുടെ പേരിൽ യുഎസ് അധികൃതർ ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ട്രംപിൻ്റെ ഈ പ്രസ്താവന പുറത്തുവന്നത്. രാജ്യത്തിൻ്റെ വിദേശനയത്തെക്കുറിച്ച് ഒരു വിദേശ നേതാവ് പ്രസ്താവന നടത്തിയത് പ്രധാനമന്ത്രി അംഗീകരിച്ചിരിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. മോദി ട്രംപിന് വഴങ്ങിയതിൻ്റെ തെളിവാണ് ഈ പ്രസ്താവനയെന്നും കോൺഗ്രസ് ആരോപിക്കുന്നു.