Banner Ads

മിസ്സിംഗ് കേസ്, ഒടുവിൽ ദുരന്തം; യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : തിലങ്കേരി കുണ്ടോട് റോഡരികിലെ കുറ്റിക്കാട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മട്ടന്നൂർ കളറോഡ് സ്വദേശി സിദ്ധാർഥാണ് മരിച്ചത്. യുവാവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തി പോലീസിനെ അറിയിച്ചത്.

സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി തുടര്‍ നടപടി സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റ്‍മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകും.