Banner Ads

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പോലീസ് ഉദ്യോഗസ്ഥനും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ്പ് മമ്പാടിനെ നിലമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു.കോഴിക്കോട് ചേവായൂർ സ്വദേശിയായ 16 വയസ്സുകാരിയെ ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് .

ഇന്നലെ രാത്രി വൈകി നിലമ്പൂരിലെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ചോദ്യം ചെയ്യൽ തുടരുകയാണ്, ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തും.പോലീസ് സേനയിൽ നിന്ന് വിരമിച്ച ശേഷം മോട്ടിവേഷണൽ സ്പീക്കറായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും സജീവമായിരുന്നു ഫിലിപ്പ് മമ്പാട്. നിരവധി പേർ പിന്തുടരുന്ന ഇയാൾക്കെതിരെയുള്ള പോക്സോ കേസ് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.