പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരണപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ വീട് സന്ദർശിച്ച് മന്ത്രി വീണാ ജോർജ്. ജീവിതത്തിന്റെ സ്വപ്നങ്ങളുമായി മുന്നോട്ട് പോവുകയായിരുന്ന രഞ്ജിതയുടെ വിയോഗം ഒരു നാടിന്റെ മുഴുവൻ ദുഖമാണ്.
കുടുംബത്തിനുണ്ടായിട്ടുള്ള നഷ്ടത്തിലും കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ദുഖത്തിലും പങ്കുചേരുന്നു.രഞ്ജിതയുടെ മക്കളെയും അമ്മയേയും മന്ത്രി ആശ്വസിപ്പിച്ചു.ഇന്ന് തന്നെ രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലേക്ക് തിരിക്കും
ഡിഎൻഎ സാമ്ബിൾശേഖരിക്കുന്നുണ്ടെങ്കിൽ അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. ആവശ്യമായ എല്ലാ നിയമ സഹായങ്ങളും ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തും.