Banner Ads

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് മിമിക്രി ആർട്ടിസ്റ്റ് സാജു നവോദയ

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും അതിനുപിന്നാലെ ഉയർന്നവന്ന ആരോപണങ്ങളെക്കുറിച്ചും പ്രതികരിച്ച്‌ നടനും മിമിക്രി ആർട്ടിസ്റ്റുമായ സാജു നവോദയ. താൻ ഹേമാ കമ്മിറ്റി റിപ്പോർട്ട് വായിച്ചിട്ടില്ല എന്നാല്‍ സിനിമാ മേഖലയിൽ മാത്രമല്ല മറ്റേത് മേഖലയിലായാലും ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിച്ചാൽ ഇരയോടൊപ്പമാണ് നില്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഓണത്തിന് റിലീസ് ചെയ്യുന്ന പ്രതിഭ ട്യൂട്ടോറിയല്‍സ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സാജു പ്രതികരിച്ചത്. സമൂഹം എപ്പോഴും സ്ത്രീകളുടെ ഭാഗത്തായിരിക്കും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനാൽ അതിന്മേൽ നടപടിയെടുക്കണം.

കൂടാതെ കുറ്റാരോപിതരായ ആളുകൾക്കെതിരെ കുറ്റം കണ്ടെത്താനായില്ലെങ്കില്‍ അവർക്കെതിരെയും നടപടിയെടുക്കണമെന്നും സാജു പറഞ്ഞു. റിപ്പോർട്ടില്‍ പറയുന്നവർ കുറ്റാരോപിതർ മാത്രമാണ്.  കുറ്റം ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്തി ശിക്ഷ നൽകുന്നത് വരെ അവർ പ്രതിയല്ലെന്നും സാജു കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *