അബുദാബി:ഖോർഫക്കാനിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. റിക്ടർ സ്കെയിലിൽ 2.0 തീവ്രത രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 8.35നാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂമിക്കടിയിൽ ഏകദേശം 2 മുതൽ 5 കിലോമീറ്റർ വരെ ആഴത്തിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം.
ചില പ്രദേശങ്ങളിലെ ആളുകൾക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും രാജ്യത്ത് കാര്യമായ ആഘാതമൊന്നും ഉണ്ടായിട്ടില്ലെന്ന് NCM സ്ഥിരീകരിച്ചു. ഇറാനിൽ നേരത്തെ ഉണ്ടായ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവുമായി ഇത് ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. ഇക്കാര്യത്തിൽ ഇത്തരം ചെറിയ ഭൂചലനങ്ങൾ അപൂർവ്വമാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.