കൊൽക്കത്ത: ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തിന് ശിക്ഷ നൽകും. നേതാജിയുടെ വിവരങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ആരായാലും അവർക്കെതിരെ പ്രതിഷേധിക്കും’-അഖില ഭാരതീയ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ചന്ദ്രചൂഡ് ഗോസ്വാമി പറഞ്ഞു.സുഭാഷ് ചന്ദ്രബോസിന്റെ മരണത്തീയതി ഓഗസ്റ്റ് 18 1945 എന്നാണ് രാഹുൽ ഗാന്ധി തന്റെ പോസ്റ്റിൽ പരാമർശിച്ചത്. ഇതേദിവസമാണ് നേതാജിയുമായി വിയറ്റ്നാമിലെ സൈഗോണിൽ നിന്ന് യുഎസ്എസ്ആർ പിടിച്ചടക്കിയിരുന്ന മഞ്ചൂരിയയിലേയ്ക്ക് പോയ വിമാനം തായ്ഹോകുവിൽവച്ച് തകർന്നുവീണത്. ജനുവരി 23ന് നേതാജിയുടെ ജന്മദിനത്തിൽ പ്രണാമം അർപ്പിച്ചുകൊണ്ടുള്ള സമൂഹമാദ്ധ്യമ പോസ്റ്റിൽ മരണത്തീയതി പരാമർശിച്ചതിനാണ് കൊൽക്കത്ത പൊലീസ് രാഹുലിനെതിരെ എഫ്ഐആർ ഫയൽ ചെയ്യത്.
കൊൽക്കത്തയിലെ ഭവാനിപൂർ പൊലീസ് സ്റ്റേഷനിൽ അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് എഫ്ഐആർ ഫയൽ ചെയ്തത്. ഇതിന് പിന്നാലെ സംഘടന ദക്ഷിണ കൊൽക്കത്തയിലെ എൽഗിൻ റോഡിലുള്ള നേതാജിയുടെ വീടിന് മുന്നിൽ പ്രതിഷേധ പ്രകടനവും നടത്തി. നേതാജിയുടെ അപ്രത്യക്ഷമാകലിനെക്കുറിച്ച് അന്വേഷിക്കാൻ നിയമിക്കപ്പെട്ട കമ്മിഷനുകൾക്കും അദ്ദേഹത്തിന്റെ മരണത്തീയതി 1945 ഓഗസ്റ്റ് 16 ആണെന്ന് ഉറപ്പിക്കാൻ കഴിഞ്ഞില്ല. അതിനാൽ തന്നെ സുഭാഷ് ചന്ദ്രബോസിന് എന്താണ് സംഭവിച്ചതെന്നത് ഇന്നും ദുരൂഹമായി തുടരുകയാണ്.കോൺഗ്രസിൽ നിന്ന് പുറത്തുപോകാനും രാജ്യം വിടാനും നേതാജിയെ നിർബന്ധിതനാക്കിയവരുടെ പാരമ്ബര്യം തന്നെയാണ് രാഹുൽ ഗാന്ധി പിന്തുടരുന്നതെന്ന് സംഘടന ആരോപിച്ചു.