കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിലെ ഡി ബ്ലോക്കിലേക്ക് വെള്ളമെത്തിക്കുന്ന 10,000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കിൽ മരപ്പട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി. ജീവനക്കാർ പൈപ്പ് തുറന്നപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്.
ജഡത്തിന് ആഴ്ചകളോളം പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.ഉടൻ തന്നെ ടാങ്കിലെ വെള്ളം പൂർണ്ണമായി ഒഴുക്കിക്കളഞ്ഞ് ജഡം പുറത്തെടുത്തു. തുടർന്ന് ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നടത്തി ടാങ്ക് അണുവിമുക്തമാക്കി. ശുചീകരണ പ്രവർത്തനങ്ങൾ കാരണം മണിക്കൂറുകളോളം കളക്ടറേറ്റിൽ ജലവിതരണം തടസ്സപ്പെട്ടു, ഇത് ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി.ഈ ടാങ്കിലെ വെള്ളം കുടിവെള്ളമായി ഉപയോഗിച്ചിരുന്നില്ലെന്നും