Banner Ads

തിരഞ്ഞെടുപ്പ് ചൂടിനിടെ മാമ്പഴ മധുരം; മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയുടെ വീട്ടിലെ വീഡിയോ തരംഗമാകുന്നു.

പാലക്കാട് :നമ്മൾ വോട്ടുചെയ്യുന്നതല്ലേ പിന്നെന്താ എംഎൽഎ യുടെ വീട്ടിലെ മാങ്ങ പൊട്ടിച്ചാൽ. സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ഒരു വീഡിയോ ആണിത്. പട്ടാമ്പി MLA യും LDF സ്ഥാനാർഥിയുമായ മുഹമ്മദ് മുഹ്സിൻ്റെ നിന്നുമാണീ കാഴ്ചകൾ. അത് മാങ്ങ നാട്ടുകാർക്ക് പൊട്ടിക്കാനുളതാണെന്നും അതിൽ സന്തോഷമുണ്ടെന്നും മുഹമ്മദ് മുഹ്സിൻ പ്രതികരിച്ചു.

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ്റെ വീട്ടിലെ മാവിൽ നിന്ന് മാങ്ങപ്പൊട്ടിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. സിസിടിവി ക്യാമറയിൽ നോക്കി എംഎൽഎ ഞങൾ മാങ്ങ പൊട്ടിക്കുന്നുണ്ടെന്നും ഞങ്ങൾ വോട്ട് ചെയ്യുന്നതല്ലേ എന്നും പറഞ്ഞാണ് സംഭവം. മാങ്ങ പൊട്ടിക്കുന്നതിനിടയിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ വന്നതോടെ കുട്ടികൾ ഓടുകയായിരുന്നു.

സംഭവം വൈറൽ ആയതോടെയാണ് മുഹമ്മദ് മുഹ്‌സിൻ എംഎൽഎ പ്രതികരണം നടത്തിയത്. കുട്ടികൾ മാങ്ങ പറിക്കുന്നതും അത്‌ വൈറൽ ആവുകയും ചെയ്തത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നിയെന്നും ആളുകൾ മാങ്ങ പൊട്ടിച്ചോട്ടെ എന്ന് വിചാരിച്ചിട്ടാണ് പുറത്തേക്ക് നിൽക്കുന്ന മാവ് വെട്ടാതിരുന്നത് എന്നും മുഹമ്മദ് മുഹ്സിൻ എംഎൽഎ പ്രതികരിച്ചു.