Banner Ads

മാതൃരാജ്യത്തിനായി ജീവൻ നൽകി: ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു; നാടിന്റെ പ്രണാമം.

ദില്ലി: ജമ്മുവിൽ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ മലയാളി സൈനികനായ സുബേദാർ സജീഷ് കെ. വീരമൃത്യു വരിച്ചു. മലപ്പുറം ചെറുകുന്ന് സ്വദേശിയാണ് സജീഷ്.ജമ്മുവിലെ പൂഞ്ച് ജില്ലയിലെ സുരൻകോട്ട്.

വെള്ളിയാഴ്ച (ഇന്നലെ) പതിവുപോലെ പെട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണാണ് അപകടം സംഭവിച്ചത്.മാതൃരാജ്യത്തിനായി ജീവൻ വെടിഞ്ഞ സജീഷിന്റെ ഭൗതിക ശരീരം നാളെ (ഞായറാഴ്ച) നാട്ടിലെത്തിക്കും.മാതൃരാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സജീഷിന് നാടിന്റെ ആദരാഞ്ജലികൾ.