
തൃശ്ശൂർ:തൃശ്ശൂരിൽ വെച്ച് നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച നടൻ: മമ്മൂട്ടി,സിനിമ: ഭ്രമയുഗം.രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ‘കൊടുമൺ പോറ്റി’ എന്ന കഥാപാത്രത്തിനാണ് പുരസ്‌കാരം. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ തുടങ്ങിയവരെ പിന്തള്ളിയാണ് മമ്മൂട്ടി ഈ നേട്ടം സ്വന്തമാക്കിയത്.മികച്ച നടി: ഷംല ഹംസ,സിനിമ: ഫെമിനിച്ചി ഫാത്തിമ.മികച്ച ചിത്രം: മഞ്ഞുമ്മൽ ബോയ്സ്ചിദംബരം സംവിധാനം ചെയ്ത ഈ ചിത്രം, മികച്ച ചിത്രം ഉൾപ്പെടെ 10 പുരസ്‌കാരങ്ങൾ നേടി.മികച്ച സംവിധായകൻ, മികച്ച സ്വഭാവനടൻ, മികച്ച ഛായാഗ്രാഹകൻ, മികച്ച ഗാനരചയിതാവ്, മികച്ച കലാസംവിധായകൻ, മികച്ച ശബ്ദമിശ്രണം, മികച്ച ശബ്ദരൂപകൽപ്പന, മികച്ച പ്രോസസിങ് ലാബ് എന്നിവയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ നേടിയ മറ്റ് പ്രധാന അവാർഡുകൾ.
മികച്ച ചിത്രം – മഞ്ഞുമ്മൽ ബോയ്സ്
മികച്ച രണ്ടാമത്തെ ചിത്രം – ഫെമിനിച്ചി ഫാത്തിമ
മികച്ച സംവിധായകൻ ചിദംബരം മഞ്ഞുമ്മൽ ബോയ്സ്
നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ് ഫെമിനിച്ചി ഫാത്തിമ
ജനപ്രീതി ചിത്രം – പ്രേമലു
മികച്ച നടൻ മമ്മൂട്ടി ഭ്രമയുഗം
മികച്ച നടി ഷംല ഹംസ ഫെമിനിച്ചി ഫാത്തിമ
മികച്ച സ്വഭാവ നടൻ സൗബിൻ, സിദ്ധാർത്ഥ് ഭരതൻ മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം
മികച്ച സ്വഭാവ നടി ലിജോമോൾ നടന്ന സംഭവം
മികച്ച തിരക്കഥാകൃത്ത് ചിദംബരം മഞ്ഞുമ്മൽ ബോയ്സ്
മികച്ച കഥാകൃത്ത് പ്രസന്ന വിത്തനാഗെ പാരഡൈസ്
സംഗീത സംവിധായകൻസുഷിൻ ശ്യാം-പശ്ചാത്തല സംഗീതംക്രിസ്റ്റോ സേവ്യർഭ്രമയുഗംഗാനരചയിതാവ്വേടൻ”വിയർപ്പ് തുന്നിയിട്ട കുപ്പായം” (മഞ്ഞുമ്മൽ ബോയ്സ്)പിന്നണി ഗായകൻഹരി ശങ്കർഎ.ആർ.എംപിന്നണി ഗായികസെബ ടോമിഅം അശബ്ദരൂപകൽപനഷിജിൻ മെൽവിൻമഞ്ഞുമ്മൽ ബോയ്സ്സിങ്ക് സൗണ്ട്അജയൻ അടാട്ട്പണി
ഛായാഗ്രഹണം ഷൈജു ഖാലിദ് മഞ്ഞുമ്മൽ ബോയ്സ്
ചിത്രസംയോജകൻ സൂരജ് ഇ.എസ് കിഷ്കിന്ധാ കാണ്ഡം
കലാ സംവിധായകൻ അജയൻ ചാലിശേരി മഞ്ഞുമ്മൽ ബോയ്സ്
കോസ്റ്റ്യൂം സമീര സനീഷ് രേഖാചിത്രം, ബൊഗൈൻവില്ല
മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവ്യർ ബൊഗെയ്ൻവില്ല, ഭ്രമയുഗം
കളറിസ്റ്റ് ശ്രിക് വാര്യർ മഞ്ഞുമ്മൽ ബോയ്സ്, ബൊഗെയ്ൻവില്ല
വിഷ്വൽ എഫക്ട്സ് ജിതിൻഡ ലാൽ, ആൽബർട്, അനിത മുഖർജി എ.ആർ.എം
നൃത്ത സംവിധാനം സുമേഷ് സുന്ദർ ബൊഗൈൻവില്ല
ഡബ്ബിങ് ആർട്ടിസ്റ്റ് സയനോര ഫിലിപ്പ്, ഫാസി വൈക്കം ബറോസ്