Banner Ads

സോഷ്യൽ മീഡിയയിൽ തരംഗമായി; കെഎസ്ആർടിസി ജീവനക്കാരുടെ ഗാനമേള ട്രൂപ്പ് വരുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്വന്തമായി ഒരു പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് ഈ നീക്കം. കെഎസ്ആർടിസി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ട്രൂപ്പിൽ അംഗമാകാൻ അവസരമുണ്ട്.ബജറ്റ് ടൂറിസം യാത്രകളിലെ ജീവനക്കാരുടെ സംഗീത പരിപാടികൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയതിനെ തുടർന്നാണ് ഗാനമേള ട്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചത്.

പാടാനും സംഗീതോപകരണങ്ങൾ വായിക്കാനും കഴിവുള്ളവർക്ക് സെപ്റ്റംബർ 29 വരെ അപേക്ഷ സമർപ്പിക്കാം.ട്രൂപ്പിൽ അംഗമാകാൻ കെ.എസ്ആർടിസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും അവസരം ലഭിക്കും. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവർക്ക് അംഗമാകാൻ അപേക്ഷ സമർപ്പിക്കാം. സെപ്തംബർ 29നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

കെഎസ്ആർടിസി സംഘടിപ്പിക്കുന്ന ബഡ്മറ്റ് ടൂറിസം യാത്രകളിൽ പങ്കാളികളായ ചില ജീവനക്കാർ പാടിയത് സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഗാനമേള ട്രൂപ്പ് രൂപവത്കരിക്കുന്നത് പരിഗണിച്ചത് താൽപര്യമുള്ളവർക്ക് പ്രകടനങ്ങളുടെ വീഡിയോ അയയ്ക്കാം. മൂന്ന് മിനിറ്റിൽ കുറയാത്തതും അഞ്ചു മിനിട്ടിൽ കൂടുതൽ ദൈർഘ്യമില്ലാത്തതുമായ വീഡിയോയാണ് വേണ്ടത്.

വീഡിയോയുടെ തുടക്കത്തിൽ പേര്, തസ്തിക, കുടുംബാംഗമാണെങ്കിൽ ജീവനക്കാരൻ ജീവനക്കാരിയുമായുള്ള ബന്ധം, ജോലി ചെയ്യുന്ന യൂണിറ്റ്, മൊബൈൽ നമ്ബർ എന്നിവ ഉൾപ്പെടുത്തി സ്വയം പരിയപ്പെടുത്തണം. വീഡിയോയിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് അഭിരുചി തെളിയിക്കാൻ അവസരം നൽകും. ഇവരിൽ നിന്നാകും ട്രൂപ്പ് രൂപവത്കരിക്കുക. പ്രാവീണ്യം തെളിയിച്ച സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതും സമർപ്പിക്കണം.