Banner Ads

ഷാർജയിൽ വൻ തീപിടിത്തം: വ്യവസായ മേഖലയിലെ വെയർഹൗസിൽ തീ പടർന്നു.

ഷാര്‍ജ:ഷാർജയിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 10-ലെ ഒരു ഓട്ടോ സ്പെയർ പാർട്‌സ് വെയർഹൗസിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.ഷാർജ സിവിൽ ഡിഫൻസ്, എമർജൻസി സംഘം, മറ്റ് അധികാരികൾ എന്നിവർ ഉടൻ സ്ഥലത്തെത്തി തീയണച്ചു.

തീ നിയന്ത്രണ വിധേയമാക്കിയതായി ഷാർജ പോലീസ് സ്ഥിരീകരിച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.സംഭവത്തെ തുടർന്ന് പ്രദേശമാകെ കറുത്ത പുക നിറഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. തീപിടിത്തം നടന്ന സ്ഥലം അന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.