Banner Ads

അരൂർ-ഇടപ്പള്ളി പാതയിൽ ലോറിയിടിച്ച് അപകടം; ക്രെയിൻ ഡ്രൈവർക്ക് പരിക്ക്

കൊച്ചി : അരൂർ ഇടപ്പള്ളി ദേശീയ പാതയിൽ കണ്ണാടിക്കാട് വാഹനാപകടത്തിൽ ക്രെയിൻ ഡ്രൈവർക്ക് പരിക്ക്. മീൻ കയറ്റി വന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. കന്യാകുമാരിയിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്നു ലോറി.

കണ്ണാടിക്കാട് ഭാഗത്ത് ദേശീയപാതയിലെ പാലത്തിന് സമീപത്തെ വഴിവിളക്കുകൾ നന്നാക്കുന്ന ജോലിക്കായി ഉപയോഗിക്കുകയായിരുന്ന ക്രെയിനിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാബിനിലിരുന്ന ക്രെയിൻ ഡ്രൈവർക്ക് പരിക്കേറ്റു. ഉടൻ തന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയത്ത് ​ഗ​താ​ഗതക്കുരുക്കുണ്ടായിരുന്നു. ബ്രേക്ക് കിട്ടിയില്ല എന്നാണ് ലോറി ഡ്രൈവറുടെ വിശദീകരണം.