Banner Ads

ബെൽറ്റിട്ട് ആശുപത്രിയിൽ കിടക്കുന്നത് വെറും രാഷ്ട്രീയ നാടകം; വീണാ ജോർജിനെതിരെ സണ്ണി ജോസഫ്

കണ്ണൂർ : ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണം കെട്ടിച്ചമച്ചതാണെന്നും മന്ത്രിയുടേത് വെറും അഭിനയമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോഫസ്. കരിങ്കൊടി കാണിച്ചു എന്നത് സത്യമാണെന്നും എന്നാൽ മന്ത്രിക്ക് നേരെ യാതൊരു വിധത്തിലുള്ള കയ്യേറ്റവും ഉണ്ടായിട്ടില്ലെന്നും സണ്ണി ജോഫസ് വ്യക്തമാക്കി. കെ എസ് യു പ്രവർത്തകർക്ക് നേരെ ആക്രോശിച്ചു കൊണ്ട് പാഞ്ഞടുത്തത് മന്ത്രി വീണാ ജോർജാണ്.

ഇല്ലാത്ത ആക്രമണത്തിന്റെ പേരിൽ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ജില്ലയിൽ അക്രമം അഴിച്ചുവിട്ടത് മന്ത്രിയാണ്. ഡിസിസി ഓഫീസുകൾക്ക് നേരെയുള്ള ആക്രമണത്തിന് കാരണവും മന്ത്രിയുടെ നാടകമാണ്. മന്ത്രിക്ക് എന്ത് പരിക്കാണ് പറ്റിയതെന്ന് വ്യക്തമാക്കട്ടെ. ഒരു പരിക്കുമില്ലാതെ കഴുത്തിന് ബെൽറ്റ് ഇട്ട് ആശുപത്രിയിൽ കിടക്കുന്നത് വെറും രാഷ്ട്രീയ നാടകം മാത്രമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.