പൊൻകുന്നം: നിയന്ത്രണംവിട്ട ലോറി റോഡിലെ വൈദ്യുതത്തൂണുകൾ ഇടിച്ചുതകർത്ത് ആറ്റിലേക്ക് മറിഞ്ഞ് റബർ മരത്തിൽ തട്ടിനിന്നു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെറുവള്ളി തേക്കുംമൂട്ടിൽ ഇന്നു രാവിലെ ആറരയോടെയായിരുന്നു അപകടം.അപ്പോഴേക്കും ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ഇറങ്ങി. മിനിറ്റുകൾക്കകം റബർ മരത്തിൽ നിന്നു തെന്നിമാറി ആറ്റിലേക്ക് ലോറി പതിക്കുകയായിരുന്നു. അതിനാൽ ലോറിയിലെ ജീവനക്കാർ രക്ഷപ്പെട്ടു