തിരുവനന്തപുരം:ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. പുലർച്ചെ 5 മണിയോടെ കരൂര്‍ കൊച്ചുവിളക്കടയ്ക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്തിരുന്ന ടാറിങ് മെഷീനില്‍ ഇടിച്ചാണ് ലോറി മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തമിഴ്‌നാട്ടില്‍ നിന്നും കോഴി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ലോറിയില്‍ 3 പേരുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലോറി റോഡിന് കുറുകെ മറിഞ്ഞതിനാല്‍ പോത്തന്‍കോട് -മംഗലപുരം റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
പിന്നീട് അഗ്നി രക്ഷാ സേനയെത്തി ക്രയിൻ എത്തിച്ചാണ് ലോറി റോഡിൽ നിന്നും മാറ്റിയത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ടാറിങ് മെഷീനുകള്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.