Banner Ads

വിഷുപ്പുലരിയിൽ അയ്യപ്പനെ കണി കാണാം; ക്ഷേത്രനട ഇന്ന് വൈകിട്ട് തുറക്കും

ശബരിമല : വിഷു ഉത്സവ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് (ഏപ്രിൽ 10 വെള്ളി) തുറക്കും. തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിക്കും. വിഷുദിനത്തിൽ പുലർച്ചെ 4 മണിക്ക് നട തുറക്കും. ആദ്യം അയ്യപ്പസ്വാമിയെ വിഷുക്കണി കാണിച്ച ശേഷം ഭക്തർക്ക് ദർശനത്തിനായി സൗകര്യമൊരുക്കും.

തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. ഏപ്രിൽ 15 ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ 5 മണിക്ക് നട തുറക്കും. ഉത്സവ ദിവസങ്ങളിൽ കളഭാഭിഷേകം, പടിപൂജ തുടങ്ങിയ വിശേഷാൽ പൂജകൾ നടക്കും. ഏപ്രിൽ 18ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.