Banner Ads

സംസ്ഥനത്ത് ഓണകിറ്റ് വിതരണം; ഇന്നുമുതൽ

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുമുതൽ . മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്കുമാണ് ഓണക്കിറ്റ് ആദ്യം നല്‍കുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവന്‍ ആളുകള്‍ക്കും ഓണക്കിറ്റ് ഉറപ്പായും നല്‍കും.

റേഷന്‍ കടകള്‍ വഴിയായിരിക്കും ഓണക്കിറ്റ് വിതരണം നടത്തുക. ക്ഷേമ സ്ഥാപനങ്ങളിലെ ആളുകള്‍ക്ക് നാളെ മുതല്‍ ഓണക്കിറ്റ് നേരിട്ടും എത്തിക്കും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്ബാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്ന തുടങ്ങി 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ് ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങളിലാണ് ഓണക്കിറ്റ്.രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം. നിര്‍വഹിക്കും. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല തിരുവനന്തപുരം പേരൂര്‍ക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ നടക്കുക .

Tag

Leave a Reply

Your email address will not be published. Required fields are marked *