Banner Ads

കരിക്കിൻ വെള്ളം കുടിക്കുമ്പോൾ ലിമിറ്റ് വേണം; അമിതമായാൽ ആരോഗ്യത്തിന് വില്ലനാകും

കൊച്ചി : കഠിനമായ ചൂടിൽ ശരീരത്തെ തണുപ്പിക്കാൻ കരിക്കിൻ വെള്ളം മികച്ചതാണെങ്കിലും ഇത് അമിതമാകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമായ കരിക്കിൻ വെള്ളത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിന്റെ അളവ് ശരീരത്തിൽ കൂടിയാൽ ഹൈപ്പർകലീമിയ അഥവാ പൊട്ടാസ്യം വിഷാംശം ഉണ്ടാകാൻ സാധ്യതയുണ്ട്.

ഒരു ഇടത്തരം വാഴപ്പഴത്തേക്കാൾ കൂടുതൽ പൊട്ടാസ്യം ഒരു കരിക്കിൻ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട് (100 മില്ലിയിൽ ഏകദേശം 600-690 മില്ലിഗ്രാം വരെ). ഉഷ്ണതരംഗ സമയത്ത് പേശിവലിവ് തടയാൻ ഇത് സഹായിക്കുമെങ്കിലും അമിത അളവിൽ ഉള്ളിൽ ചെന്നാൽ ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്കും വയറിളക്കത്തിനും കാരണമായേക്കാം.