മലപ്പുറം : പെരിന്തൽമണ്ണ മണ്ണാർമലയിൽ വന്യജീവി ശല്യം രൂക്ഷം. പ്രദേശവാസികളെയാകെ ഭീതിയിലാഴ്ത്തി മണ്ണാർമലയിൽ ഇന്നും പുലിയിറങ്ങി. പുലർച്ചെ മൂന്ന് മണിയോടെയാണ് പുലിയിറങ്ങിയത്. നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. പ്രദേശത്ത് വന്യജീവി ശല്യം വർധിച്ചതിനെ തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെ പുലി കൂട്ടിലായിട്ടില്ല. പുലിയെ മയക്കുവെടി വച്ച് പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് നാട്ടുകാർ വ്യക്തമാക്കി.