Banner Ads

ആഴക്കടല്‍ സമരസംഗമത്തിനിടെ കടലില്‍ വീണ് നേതാക്കള്‍; ബോട്ട് മാറിക്കയറവേയാണ് ബാബു പ്രസാദും, എം ലിജുവും കടലില്‍ വീണത്.

കൊല്ലം:ആഴക്കടലില്‍ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്‍റ് ബി ബാബു പ്രസാദും എം ലിജുവും കടലില്‍ വീണു. കടല്‍ മണല്‍ ഖനനത്തിനെതിരെ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു സമരം.

തോട്ടപ്പള്ളി ഹാർബറില്‍ നിന്ന് ബോട്ടില്‍ മാറി കയറവെയാണ് കടലില്‍ വീണത്. ബോട്ടില്‍ കയറാനായി ചെറു വള്ളത്തില്‍ കയറുമ്ബോള്‍ ആണ് സംഭവം. ഇരുവരും കടലില്‍ വീണ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്നാണ് ഇരുവരെയും രക്ഷിച്ചത്. ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. തുടർന്ന് വേഷം മാറി സമരത്തില്‍ പങ്കെടുത്താണ് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *